Tuesday, 5 June 2012


22 F.K


ഒരു സിനിമ കാണല്‍ എന്നാല്‍ എനിക്ക്  മനസ്സിന്റെ സര്‍വത്ര വിഹ്വലതകളും ആകസ്മികതകളും ആഹ്ലാദങ്ങളും കണ്ടെടുക്കുക എന്ന പ്രക്രിയ കൂടിയാണ് .ആധുനിക ജീവിതത്തെ ക്കുറിച്ചുള്ള സൈദ്ധാന്തിക ചര്‍ച്ച യൊന്നും കാഴ്ചകളെ ഭ്രമിപ്പിക്കാത്ത  തിനാല്‍ സിനിമകള്‍ ബോറടിപ്പിക്കുകയോ ഏകാന്തതയിലേക്ക് എന്നെ വലിച്ചെറിയുക യോ ചെയ്യുന്നില്ല. പകരം കാണുന്നതിനൊപ്പം തന്നെ വിശ കലനത്തിന്‍ ആഴങ്ങള്‍ തിരിച്ചറിയുകയും ചെയ്യും .ടെസ്സ എന്ന പെണ്ണ് കോട്ടയം കാരി അല്ലാത്ത നേഴ്സ് അല്ലാത്ത പെണ്ണ് ആണെങ്കിലും അവള്‍ ചതിക്കപെടാം എന്ന വല്യ നിഗമനം ആണ് ഒന്നാമത്തേത്! .മധ്യ തിരുവിതാം കൂറിലെ പെണ്‍കുട്ടികള്‍ ഏതു രംഗത്തും തന്‍റെ ഇടം കണ്ടെത്തുമെന്നുള്ള ഗുണപരമായ അംശം സന്തോഷിപ്പിക്കുന്നതാണ് .വിര്‍ജിനിറ്റി ഒഴുകിപ്പോയെന്നു വച്ച് കഴുത്തില്‍ കുരുക്കിട്ട് ജീവിതത്തിന്റെ പാറ്റേണ്‍ തല തിരിച്ചു വരയ്ക്കുന്നുമില്ല, അവരുടെ ശരീര ഭാഷ യാകട്ടെ  അവരെ ത്തന്നെ വെല്ലു വിളിക്കുന്നു ,അതും നമ്മെ സന്തോഷിപ്പിക്കുന്നു . നല്ല ചന്തിയോടുള്ള അവരുടെ പ്രതികരണവും ആശാ വഹം.ഒരു പക്ഷെ പെന്‍ഷന്‍ ആകാറായ പ്രായത്തിലുള്ള ഒരു വല്യമ്മ കേട്ടെ ങ്കില്‍  മാത്രമേ അവര്‍ക്ക് തെറിച്ച കൂട്ടങ്ങള്‍ എന്ന് പേരിടൂ...കാണികള്‍ക്കിടയിലെ കയ്യടി അതാണ്‌ സൂ ചി പ്പിക്കുന്നത് . പിറു പിറുപ്പുകള്‍ ഇപ്പോള്‍ ആരും കേള്‍ക്കില്ല.
ടെസ്സ യുടെ പ്രാരബ്ധ ജീവിതം അവളെ ഒരു നിസ്സംഗത പഠിപ്പിക്കുന്നുണ്ട് .കോടികള്‍ തരാമെന്നും കെട്ടി ക്കൊള്ളാമെന്നും പറയുന്ന കിളവനോട് കോട്ടയം കാരിക്കുണ്ടാകുന്ന നിസ്സംഗത .ജോലിയിലെ ആത്മാര്‍ഥതയും അവളുടെ അഴക്‌ .
പിമ്പാകുന്ന കാമുകന് മറ്റൊരു  പേ രുമില്ലാതിരിക്കുന്നതാണ് നല്ലത് .അവന്റെ സര്‍പ്പ നയനങ്ങളും കൊല്ലുന്ന ചിരിയും വികാര രഹിതമായ ഹൃദയവും  നിശ്ചയിക്കുന്നതാണ് അവന്റെ പേര് .ഫഹദ്‌ പ്രതിനിധീകരിക്കുന്ന ഈ കഥാപാത്രം  ഒരുപക്ഷെ നാം അടുത്തറി യും .പത്രങ്ങളില്‍ ചാനലുകളില്‍ എന്നും അവന്‍ വന്നുകൊണ്ടേയിരിക്കുന്നു.അതിനാല്‍ അവന്റെ വാക്കുകള്‍ തിളങ്ങുന്ന സര്‍ പ്പ വിഷമായി നമുക്കിടയില്‍  ഇറ്റു വീഴുന്നു ..നീ ചെത്തി ക്കൊണ്ട് പോയ...എന്ന് പറയുമ്പോള്‍ തിയെറ്ററി ല്‍ അപായകരമായ ചിരി മുഴങ്ങുന്നു .കല അതിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്തു പരി ഹസിക്കുന്ന അവസ്ഥ. സംവിധായകന്‍ പരാജയപ്പെടുന്ന അവസ്ഥ
സിനിമ തുടങ്ങുമ്പോള്‍ മുതല്‍ .ഡാ ഇപ്പോള്‍ നിന്റേതു പോകുമെ .എന്ന് കൂവി ത്തെളിയുന്ന ധിക്കാരം.അപ്പോള്‍ ചോദിച്ചു പോകുന്നു ആരുടെതാണ് ഈ സിനിമ? ടെസ്സയുടെതോ അനേകം സ്ത്രീ കലുടെയോ  അതോ വിടനായ ആ മധ്യ വയസ്കന്റെയോ ? ആര്‍ക്കു വേണ്ടിയാണ് ഈ സിനിമ? സംവിധായകന്റെ ആത്മ രതിക്കാനെന്നു വരികില്‍ അദ്ദേഹത്തിനു സിഗാര്‍ പുകച്ചാല്‍ പ്പോരെ/? അകം ലോകം പുറം ലോകം എന്ന ഇടങ്ങള്‍  പരസ്പരം നടത്തുന്ന ഇടപാടുകള്‍ രസകരമാണ് . തടവില്‍ കഴിയുന്നവരെക്കാള്‍ അസ്വതന്ത്രരാണ് പുറത്തുള്ളവര്‍.ആ ലോകം ഇപ്പോള്‍ നമുക്ക് ചിരപരിചിതം .അങ്ങനെ കൈ കൊടുത്തു നീങ്ങുന്നതിനിടയില്‍  പരസ്പരം സംഭവിപ്പിക്കുന്ന  പഠനങ്ങള്‍ ജീവിതത്തെ ചുഴറ്റി എറിയുന്നു .കറുപ്പില്‍ നിന്ന് കൂടുതല്‍ കറുപ്പിലേക്ക് !
എന്തിനെയും നേരിടണം എന്ന മനോഭാവം .പ്രതികാരം .ഇതിന് വേണ്ടിയാണ് ടെസ്സ  ജയില്‍ വസന്തവുമായി പുറത്ത് വരുന്നത് ..ബലവാനായ ഒരു ആണിനു മുന്നില്‍ അയാളുടെ  പണവും മെയ്‌ക്കരുത്തും ഉപയോഗിച്ച് തന്റെ ലക്‌ഷ്യം നേടാന്‍  അവള്‍ തിരിച്ചു നടക്കുന്നു .ആ പിമ്പ്‌ വന്ന അതെ വഴി . പാമ്പും ഗുണ്ടകളും കാവല്‍ നില ക്കുന്ന  ശ ത്രുവിന്റെ മരണത്തെ പുളിച്ച കണ്ണുകളോടെ ടെസ്സ നോക്കിയിരിക്കുമ്പോള്‍ ..ഒന്നും നേടിയില്ലല്ലോ നീ.മറിച്ചു പരാജയം കൂടിയിട്ടെ ഉള്ളൂ എന്ന് ഓരോ പ്രേക്ഷകയുടെയും  നെഞ്ചിടിക്കുന്നത്  ഉയര ന്നു കേള്‍ക്കാം ..ആണത്തം എന്നത് ശ രീര ബാഹ്യമായ ഒന്നാണ് പെണ്ണത്തം പോലെ.അത് ചീന്തിയെടുക്കാന്‍ ആര്‍ക്കും കഴിയില്ല...അത് പിമ്പില്‍ ബാക്കി നിര്‍ത്തുക വഴി പുതിയ തന്ത്ര ങ്ങള്‍ മെനഞ്ഞു അവന്‍ ഇര തേടി ക്കൊള്ളും  .പറയട്ടെ
ടെസ്സാ ..നീ എല്ലാം നേടിയെന്നു വിശ്വസിച്ചു ആശ്വസിക്കുന്ന ആ കാര്‍ യാത്ര നിന്നെയും കൊണ്ട് എത്ര ദൂരമാണ് പിന്നോട്ട് സഞ്ചരിച്ചത് എന്ന് നീ അറിയുന്നുണ്ടോ? നിനക്ക് പിന്നില്‍ അനേകം കേരള ക്കാരികള്‍ ....അനേകം സ്ത്രീകള്‍ തങ്ങള്‍ക്കു രക്ഷപ്പെടാനുള്ള വിസയും തേടി ഒരു ഏജന്റിനെ കാത്തു നില ക്കുന്നുണ്ട് .....അവരെ കുടുക്കി അവന്‍ഇപ്പോള്‍  സുഖം നുകരുന്നില്ല..!
പകരം  അവനതു നോക്കി പകര്‍ ത്തുകയാണ് ...അവന്റെ സര്‍പ്പ നയനങ്ങളില്‍
ഇപ്പോള്‍ നിന്നോടുള്ള  പരിഹാസം .അത്രമാത്രം .
സിനിമയുടെ പ്രമേയ ത്തോടുള്ള  വിയോജിപ്പ് ഇത്രയും .മഞ്ഞലകള്‍ നെയ്യുന്ന........ദൃശ്യാനു  ഭവങ്ങളുടെ  നവീന ഭംഗി  സുഖകരം .

Thursday, 29 December 2011

THE TASTE OF CHERRY


ഇറാനിയന്‍ സംവിധായകനായ അബ്ബാസ്‌ കിയരോസ്ടമി യുടെ മഹത്തായ സിനിമയാണ് ഇത് .,ആരെയോ തിരയുന്ന കാര്‍ യാത്രികനായ മിസ്ടര്‍ ബാദി യുടെ അന്വേഷണം പുരോഗമിക്കുന്നതോടെ ടെഹാരാനിലെ പ്രാന്ത പ്രദേശ ത്തു കൂടിയുള്ള  അയാളുടെ യാത്ര കാണികളെ വിവശമാക്കുന്നു .പൊടിയും മണ്ണും നിറഞ്ഞ കുന്നിന്‍ ചരിവുകള്‍ വിരസവും നീണ്ടതുമായ ജീവിത യാത്രയെ ഓര്‍മ്മിപ്പിക്കുന്നു .തന്‍റെ ശ വക്കുഴി മേല്‍ മണ്ണിട്ട്‌ മൂടുവാന്‍ പറ്റിയ ഒരാളെ യാണ് അയ്യാള്‍ തിരയുന്നത് .മകനെപ്പോലെ കരുതാവുന്ന പട്ടാളക്കാരന്‍ ചെറുപ്പ ക്കാരനും സെമിനാരിയില്‍ പഠിക്കുന്ന അഭയാര്‍ ഥിയായ മനുഷ്യനും അയാളുടെ ആഗ്രഹത്തെ  പരിഗണിക്കുന്നില്ല.ഒടുവില്‍ ദേശീ യ ചരിത്ര മ്യുസിയ ത്തിലെ ജീവനക്കാരനായ  പേരറിയാത്ത മനുഷ്യന്‍ അതു നിറവേറ്റാമെന്നു പറയുന്നു .ആ യാത്രയില്‍ ജീവനക്കാരന്‍ അയാളെക്കുറിച്ച് ബാദിയോടു പറയുന്നു .ആത്മ ഹത്യ ചെയ്യാന്‍ മല്‍ ബെറി  മരത്തില്‍ കയറിയ അയാളെ മൃദുവായി സ്പര്‍ ശിച്ച കുറെ മല്‍ ബെറി പ്പഴങ്ങള്‍ ......പിന്നെ താഴെ നിന്ന് പഴങ്ങള്‍ ആവശ്യപ്പെട്ട കുട്ടികള്‍ അയാള്‍ അവര്‍ക്ക്  മരം കുലുക്കി ധാരാളം പഴങ്ങള്‍ വീഴ്ത്തി നല്‍കി ..അവരുടെ സന്തോഷം .എല്ലാം അയാളെ ജീവിതത്തിലേക്ക് മടക്കി വിളിച്ചു .,മെല്ലെ ബാദി അയാളുടെ നിയന്ത്രണത്തിന്‍ കീഴിലാകുന്നു .പ്രകൃതി നന്മ സ്നേഹം .എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷാ നിര്‍ ഭരമായ വാക്കുകള്‍ ബാദിയുടെ നെഞ്ഞിടിപ്പ്‌ കൂട്ടുന്നു .അയാള്‍ പറയുന്ന വഴിയിലേക്ക് വണ്ടി തിരിക്കുകയാണ് ബാദി ..അതാകട്ടെ ആളുകളുടെയും പൂക്കളുടെയും സന്തോഷങ്ങളുടെയും ജീവിതം പാലിക്കുന്ന നിയമങ്ങളുടെയും വഴിയായിരുന്നു .
ചരിത്ര മ്യുസിയ ത്തിലേക്ക് ഓടി ക്കയരുന്ന  ബാദി അയാളെ പുറത്തേക്ക് വിളിക്കുന്നു .അയാള്‍ക്ക് ബാദി നല്‍കാന്‍ പോകുന്ന പ്രതിഫലം കൊണ്ട് രോഗിയായ  മകളെ ജീവിതത്തിലേക്ക് മടക്കാനാവും .എന്നിട്ടും നിസ്സംഗതയോടെ  ബാദി മരിച്ചിട്ടുണ്ട് എങ്കില്‍ അയാള്‍ ശ വ ക്കുഴി മൂടാം എന്നു പറഞ്ഞു ജോലി ത്തിരക്കിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നു ...താന്‍ മരിച്ചു എന്നു ഉറപ്പു വരുത്തിയിട്ടേ ..എന്നാണ് ഒടുവില്‍ ബാദി ആവശ്യ പ്പെടുന്നത് .കുഴിയില്‍ കിടക്കുന്ന ബാദിയുടെ കണ്ണിനു നേരെ പൂര്‍ണ്ണ ചന്ദ്രന്‍ പ്രകാശിക്കുന്നു .കാര്‍ മേഘങ്ങളും ഉണ്ട് .ഇടിയും മിന്നലും ഉണ്ട് .............കാമറ ഉറപ്പിക്കുന്നവരുടെ ദൃശ്യങ്ങ ളുമായാണ് നീണ്ട മൌനത്തിനു ശേഷം  ചിത്രം ആരംഭിക്കുന്നത്
ബാദി യുടെ മുഖവും പട്ടാള ക്കാരുടെ മാര്‍ച്ചും കാണാം .പട്ടാളക്കാരോട്  മരത്തിന്‍ ചുവട്ടില്‍ വിശ്രമിക്കാനാണ് നിര്‍ ദേശം ...കാര്‍ യാത്രയുടെ നീണ്ട കാഴ്ച .ഇപ്പോള്‍ സീറ്റില്‍ സംവിധായകന്‍ ഇരിക്കുന്നു .മരണം അടുത്തെവിടെയോ ഒളിച്ചു കളിക്കുന്നു .പക്ഷെ ചരിത്ര മ്യുസിയത്തിലെ ജോലിക്കാരന്‍ പറയും പോലെ.......എങ്കിലും നമുക്ക്‌ അത്ര പെട്ടെന്ന് ഈ മനോഹരമായ പ്രകൃതിയും ഋതുക്കളും ഒക്കെ ഉപേക്ഷിച്ചു തന്നത്താന്‍ കൊല്ലാനാവുമോ ?
നീണ്ട ദൃശ്യ ങ്ങളുടെ ആഖ്യാന വഴിയാണ് ഈ ചിത്രം സ്വീകരിച്ചിരിക്കുന്നത് ബാദിയുടെ മുഖത്തിന്റെ ക്ലോസെ അപ്  ഷോട്ടുകള്‍ കാണികളെ ചിത്രവുമായി കൂടുതല്‍ അടുപ്പിക്കുന്നു .അയാളുടെ നെടു വീര്‍ പ്പുകള്‍  പോലും തീവ്രമായി അനുഭവപ്പെടുന്നു... നായകന്‍റെ മനോ സഞ്ചാരത്തിനും പശ്ചാത്തലങ്ങള്‍ക്കും ഇടയില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളുടെ   കൂട്ടിയിനക്കലുകള്‍ ചെയിന്‍ റിയാക്ഷനായി  അനുഭൂതി ഉളവയ്ക്കുന്നു .
റിച്ചാര്‍ഡ്‌ കൊര്‍ലിസ്സ്[ടൈം മാഗസിന്‍ ]മനുഷ്യന്റെയും കലയുടെയും സ്പന്ദനമായി ഒരേ സമയം ഈ സിനിമ മാറുന്നു വന്നു അഭിപ്രായ പ്പെട്ടിട്ടുണ്ട്

Film Poster
Directed by Abbas Kiarostami
Produced by Abbas Kiarostami
Written by Abbas Kiarostami
Starring Homayon Ershadi
Abdolrahman Bagheri
Afshin Khorshid Bakhtiari
Safar Ali Moradi
Cinematography Homayun Payvar
Distributed by Zeitgeist Films
Release date(s) May, 1997 (Cannes)
September 28, 1997 (NYFF)
January 30, 1998
June 5, 1998
Running time 95 minutes
Country Iran
Language Persian

Sunday, 18 December 2011


കറുത്ത രക്തത്തിലെ .വെള്ളം കുടി .[.ഐ.എഫ്.എഫ്.കെ -2011 ]

 ചൈനയിലെ  ഉള്‍ നാടന്‍ ഗ്രാമങ്ങളിലെ ജീവിതം  എങ്ങനെയാണെന്ന് സംവിധായകന്‍ നമുക്ക്‌ കാട്ടിത്തരുന്നു .
 കമ്മുനിസ്റ്റ്‌ രാജ്യമായ ചൈനയില്‍ ഇതൊക്കെ നടക്കുമോ എന്നു ആരും അന്തം വിട്ടു പോകും .രക്തം വിറ്റു ജീവിക്കുന്ന കുറെ മനുഷ്യര്‍.ഒടുവില്‍ ആ ഗ്രാമത്തിന്‍ സമ്പാദ്യം എയിഡ്സ് എന്ന രോഗമാണ് .പ്രമേയത്തോട് അവനവന്‍റെ കാഴ്ച്ചപ്പടനുസരിച്ചു പ്രതികരിക്കാം .സംവിധായകന്‍ സ്വീകരിച്ചിരിക്കുന്ന ശൈലീ വ്യതിയാനം   ആഖ്യാനത്തെ  വിരസമാക്കുന്നു എന്ന് പറയാനാവില്ല . രക്തത്തിന് തുല്യം വെള്ളം കുടിക്കുക . കൂടുതല്‍ വെള്ളം കുടിച്ചാല്‍ കൂടുതല്‍ രക്തം ഉണ്ടാവുമെന്ന് വിശ്വസിക്കുക,,ഇങ്ങനെയാണ് നായകന്‍റെ  പ്രവൃത്തി .ഓരോ തവണ വെള്ളം കുടിക്കുമ്പോഴും അയാളുടെ മനസ്സ് സഞ്ചരിക്കുന്ന വേഗം .വഴികള്‍ എല്ലാത്തിനും വേറിട്ട മാനങ്ങള്‍ ..തൊണ്ടയില്‍ ക്കൂടി കിനിഞ്ഞിരഗുന്ന വെള്ളത്തില്‍ അയാളുടെ  ജീവിക്കാനുള്ള കൊതിയും  പ്രതീക്ഷയും തുളുമ്പി .എത്ര വെള്ളം  കുടിച്ചിട്ടും അയാള്‍ക്ക്‌ മതിയാകുന്നില്ല..വെള്ളമാണ് ആകെ സുലഭമായ ഒരു വസ്തു ..ചിലപ്പോഴോക്കെ അതിന്‍റെ ധാരാളിത്തത്തില്‍ അയാള്‍ ശ്വാസം മുട്ടല്‍ അനുഭവിക്കുന്നു .വെള്ളം കുടിച്ചു വയര്‍ നിറയുമ്പോള്‍ അയാള്‍ക്ക്‌ ജീവിക്കാന്‍ കഴിയും എന്ന സംതൃപ്തിയാണ് .ഭാര്യ തടസ്സം പറഞ്ഞിട്ടും അമൃതം പോലെ അതു പാനം ചെയ്യുമ്പോള്‍ ഞരമ്പുകളില്‍ ഉറവ പൊട്ടുന്ന ചോരയില്‍ വിളയുന്ന പണം അയാളെ പ്രലോഭിപ്പിക്കുന്നു  വസ്ത്രങ്ങളെ  നനച്ചും പാതിയും   തുളുമ്പി ക്കളഞ്ഞും വെള്ളം അയാളെ ശ ല്യം ചെയ്തിട്ടും  അയാള്‍ കുടി നിര്‍ ത്തിയില്ല,... നീണ്ട സമയമെടുത്ത് ചിത്രീകരിച്ചിരിക്കുന്ന ഈ ഷോട്ടുകള്‍ മുഷി ച്ചിലിന്റെതല്ല മറിച്ച്‌. അയാള്‍ അനുഭവിക്കുന്ന ജീവിത യാതനകളുടെ പ്രതിരൂപമാണ് ...ഇട വേള ഒട്ടുമെടുക്കാതെ അയാളുടെ കൈകള്‍ വെള്ളം കോരി എടുത്തു .അതേ വെഗാത്ത്തില്‍ കുടിച്ചു വറ്റി ക്കുകയും ചെയ്യുന്നു .എയിഡ്സ് വന്നു ഭാര്യ മരിക്കുകയും  കുട്ടിയെ ഏറ്റെടുക്കാന്‍ ആരുമില്ലതാവുകയും ചെയ്യുന്ന അവസ്ഥ നഗരങ്ങളെ  വിട്ട്‌ 
ഗ്രാമങ്ങളുടെ കാഴ്ചകളെ എത്തിപ്പിടിക്കുന്നു .കേന്ദ്രീകൃത സൌകര്യങ്ങള്‍ ഒരു വിഭാഗത്തിനു മാത്രമായി നില നിര്‍ ത്തുന്ന പ്രവണത ചൈനയില്‍ എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രശ്നം .ഒരു പക്ഷെ ആഗോള വല്‍ക്കരണം ആകാം ഈ അന്തരത്തിന്റെ  ഉത്തരവാദി .റേഡിയോയില്‍ മുഴങ്ങുന്ന സര്‍ക്കാര്‍ നേട്ടങ്ങളിലൂടെ യാണ് പുരോഗതി എന്തൊക്കെയെന്നു നാം അറിയുന്നത് .ചില രംഗങ്ങളില്‍ പാടെ കൃത്രിമത്വം നിഴലിക്കുന്നു ..വെള്ളം കുടിച്ചത് നായകനല്ല പ്രേക്ഷകനാണ് എന്നു തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ പറയാന്‍ തോന്നുന്നു വെങ്കില്‍  ബ്ലാക്ക് ബ്ലഡ് തീരെ കറുത്തു പോകും .. സിനിമ പഠിക്കുന്ന ഒരാള്‍ക്കു പയോഗ പ്പെടുത്താന്‍ പറ്റും .വന്‍ മതില്‍ എന്നെഴുതി മതിലിനു നല്‍കാമായിരുന്ന പരി പ്രേഷ്യങ്ങള്‍ തകര്‍ ത്തു കളഞ്ഞു  എന്നൊരു കുറ്റവും സംവിധായകനുണ്ട് .ഇരുളും വെളിച്ചവും നന്നായി ഒളിച്ചു കളിക്കുന്ന സിനിമ.

സംവിധാനം .--മിയാന്‍ ഷാന്ഗ് 

Wednesday, 24 August 2011

രതി നിര്‍ വേദത്തിന്‍ രണ്ടാംഭാവം

കാവും അമ്പലക്കുളവും നാഗ പ്രതിഷ്ഠകളും 
ഒരു കുളക്കോഴി ക്കുഴക്കം ...
രാഗലോലമായി ഒരു സാന്ധ്യ മേഘ സ്പര്‍ശം 
പിന്നെ .കുമിളകളായി ഉയര്‍ന്നു .വല യങ്ങളായി പിണഞ്ഞു 
കണ്ണികള്‍ കോര്‍ത്തു മുറുകുന്ന കുറെ മനുഷ്യ ജന്മങ്ങളും .

ഇതൊക്കെയായിരുന്നു പദ്മ രാജന്‍ ടച് എന്ന് മലയാളി പ്രേക്ഷകര്‍ സ്ഥാന പ്പെട്ടിരുന്ന പദ്മ രാജന്‍ മാസ്റ്റര്‍ പീസുകള്‍.സൂത്ര വാക്യങ്ങളില്ലാത്ത സിനിമകള്‍. .ചായക്കൂട്ടുകള്‍ സംവിധാന കലയുടെ മുഴുവന്‍ ഫ്രെയിമു കളിലും ചാലിച്ച ഭരതന്‍.ഇവരില്‍ നിന്നാണ് രതി നിര്‍വേദമെന്ന  ക്ലാസിക്‌ സിനിമ നമുക്ക് സ്വന്തമായത് .എഴുപതുകളിലെ കൌമാരത്തിന്‍റെ ഏറു പടക്കങ്ങള്‍ പൊട്ടിചീറ്റുന്നത് ഗ്രാമ പരിസരങ്ങളിലും തൊട്ടു മുന്നില്‍ കാണുന്ന സൗന്ദര്യങ്ങളിലുമായിരുന്നു .കൂര്‍ത്ത് മുന വയ്ക്കുന്ന രതിയുടെ  ഉഷ്ണങ്ങള്‍ മുഴുവനും തന്നില്‍ നിന്ന് കുടഞ്ഞു കളയുവാന്‍ ഭാവനയുടെ വലിയ വസന്തങ്ങളെ കടമെടുത്തുമായിരുന്നു .ചിലപ്പോള്‍ അവക്ക് ജീവന്‍ വയ്ക്കും പേരറിയാത്ത ഒരു വികാരമായി അത് വളരും .പതിയെ സര്‍പ്പം മാളത്തിനു പുറത്തേക്ക് തല നീട്ടും പോലെ ആന്തര മനസ്സ്  അറിയാവഴികളിലൂടെ നൂന് കടക്കും ..ചിന്തകളില്‍ പാപം ചെയ്യുന്നുവെന്ന ബോധം കുതറി നില്‍ക്കും .പിന്നെ ഭാരങ്ങളുടെയും ആകുലതകളുടെയും മനസ്സ് .ലൈംഗികതയുടെ ആദ്യവും അദൃശ്യവുമായ  ചലനങ്ങളായി പപ്പുവിന് രതിചെച്ചി മാറിയപ്പോള്‍ അവനൊപ്പം നമ്മളും ആ സംഘര്‍ഷം അന്നനുഭവിച്ചു .
ജയ ഭാരതി എന്ന  വിസ്മയകാഴ്ചയില്‍ നിസ്സഹായതയുടെയും ആഗ്രഹങ്ങളുടെയും നിഷ്കളങ്ക സ്സ്നേഹത്തിന്റെയും ചിഹ്നനങ്ങള്‍ലയിച്ചിരുന്നു .കാല്‍ വിരല്‍ മുതല്‍ തലമുടി ത്തഴപ്പു വരെ അത് പകര്ത്തിക്കാട്ടാന്‍ സംവിധായകനായി .ശരീരഭാഷയുടെ അപാരമായ സാധ്യതകളെ  ചൂണ്ടയില്‍ കോര്‍ ത്താന് ആസ്വാദകരു ടെ മനസ്സിലേക്ക് ഭരതന്‍ അസ്വസ്ഥതയുടെ വലയെറി ഞ്ഞത് .അത് തൃഷ്ണയുടെ കെട്ടിക്കിടക്കലായിരുന്നില്ല...കൌമാര മനസ്സുകളുടെ പിടചിലുകളെ അറിയാനുള്ള സന്ദര്‍ഭം കൂടി ആയിരുന്നു .പെരുമാറ്റ ദൂഷ്യം ആരോപിക്കാന്‍ മാത്രം ശീലിച്ച വര്‍ മക്കളെ അടുത്ത്തരിയനമെന്ന നിലപാടിലേക്ക് കാര്യങ്ങളെ വളര്‍ത്താനായി .2011  --ല്‍ ഈ ചിത്രം പുനര്‍ വായിക്കുമ്പോള്‍ കെട്ടിയാടുന്ന ബൊമ്മ ക്കോലങ്ങള്‍ ക്കപ്പുറം ഒന്നുമില്ലെന്ന് സിനിമാ പ്രേമികള്‍ അടക്കം പറയുന്നു .പപ്പുവിന്റെ ഇളം കണ്ണുകളിലൂടെ കാര്യങ്ങള്‍ കാണാനാണ് താനേറെ ശ്രമിച്ചിട്ടുള്ളത് എന്ന് സംവിധായകന്‍ പറയുമ്പോള്‍ അവന്റെ മനസ്സില്‍ നിന്നും എത്ര അകലെയാണ് അദ്ദേഹം എന്ന് ചിന്തിചു പോകുന്നു .
കാഴ്ചയും  വേഴ്ചയും  പപ്പുവിനെ പരിമിതപ്പെടുത്തുന്നുവേന്നതാണ് വാസ്തവം .തിരക്കഥയുടെ പകര്‍പ്പില്‍ ഒളിച്ചിരുന്ന അനര്‍ഘ നിമിഷങ്ങളെ താന്‍ കണ്ടെത്തി എന്നും അദ്ദേഹം അവകാശ പ്പെടുന്നുണ്ട് .മൌലികതയുടെ വാക്കുകള്‍ .അത് പാലിക്കാനായോ എന്നതാണ് സംശയം .
പരിചയാക്കാവുന്ന  ഒരു ശരീരവുമായി ഓടിപ്പാഞ്ഞു നടക്കുകയാണ്പുതിയ രതി ചേച്ചി .പപ്പുവിന്റെയും ഒപ്പം പ്രേക്ഷകന്റെയും മനസ്സില്‍ വീണു ചിതറാനുള്ള ഒന്നും ഇല്ലെന്ന ഒരു തോന്നല്‍ .മാത്രം ആ കഥാപാത്രം നല്‍കുന്നു .
നഗ്നതാ പ്രദര്‍ശ നമല്ല ഇത്തരം ഒരു സിനിമയുടെ ആവിഷ്കാര സാധ്യത .
സംവിധായകന്‍ വിട്ടു കളഞ്ഞ ധ്വനി കലാപരമായി ഈ ചിത്രത്തിന്റെ മൂല്യം കുറയ്ക്കുന്നു .പുതിയ രതിയുടെ ഭാവവും തുറന്ന പെരുമാറ്റവും ഇന്നത്തെ പെണ്നനുഭവമാണ് .അനിവാര്യമായത് സംഭവിച്ചു എന്ന് കുടുംബ മാമൂലുകളെ തൃപ്തിപ്പെടുത്തുന്ന ദുരന്തം .എല്ലാ കുറ്റവും പെണ്ണിന് ..പ്രകൃതി പോലും ഒളിഞ്ഞും തെളിഞ്ഞും അവളെ ചതിക്കുന്നു .ഗാനങ്ങള്‍ മനോഹരം .ചിത്രീകരണം ഒഴികെ .പൊടിയടിച്ചത് പോലെ ഫോട്ടോ ഗ്രാഫി  മങ്ങി ക്കാണുന്നു .തിയേറ്റര്‍ വിട്ടിറന്ഗുന്നോരുടെ ഉള്ളില്‍ എന്തായാലും ഒരു താരതമ്യം നടക്കുന്നു . അത് പരിസ്ഥിതിയോ  സ്ത്രീ  പഠനമോ മാനസികാ പഗ്രഥനമോ പുരുഷാ ധിപത്യമോ ശ രീരമോ മിത്തോ ചെറു കഥാപാത്രങ്ങളോ എന്തുമാകാം .....റീ മേക്ക് ചെയ്യപ്പെടുന്ന സിനിമകള്‍ക്ക്‌ പിന്നില്‍ എന്തെല്ലാം കൌതുകങ്ങള്‍ എന്ന് മാത്രം തിരഞ്ഞാല്‍ മതി പ്രേക്ഷകന്‍ !. 


Wednesday, 2 March 2011

divorce in iranian style

അറബ് രാജ്യങ്ങളിലെ സ്ത്രീകള്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തവര്‍ ! തടവ്‌ ജീവിതം നയിക്കുന്ന വര്‍....!പുറം ലോകം ഇങ്ങനെ അടയാളപ്പെടുത്തുന്ന ഒരു രാജ്യത്തെ പെണ്ണ് ..വിവാഹ മോചനം ആവശ്യപ്പെട്ടു കോടതിയില്‍ വരുന്നു ...
അവള്‍ ഭര്‍ത്താവിന്‍റെ മേല്‍ ശക്തമായ കുറ്റങ്ങള്‍ ആരോപിക്കുന്നു ...ലൈംഗികത ..സാമ്പത്തികം ..സ്വാതന്ത്ര്യം ..എന്നിവയില്‍ തന്‍റെ നിലപാടുകള്‍ സ്ഥാപിച്ചെടുക്കാന്‍ തെളിവുകള്‍ സഹിതം പൊരുതുന്നു ...DIVORCE IN IRAANIYAN 
STYLE  ..എന്ന DOCUMENTARY  ആധുനിക സ്ത്രീയുടെ മറയില്ലാത്ത മുഖമാണ് .