Sunday 6 February 2011

ലിറ്റില്‍ റോസ്

ഫിലിം ഫെസ്ടിവല്‍..കാഴ്ചകളില്‍  മറക്കാനാവാത്ത നിമിഷങ്ങളാണ് ഈ പോളിഷ് സിനിമ നല്‍കിയത് ...ചാര പ്രവര്‍ത്തനത്തിനു നിയോഗിക്കപ്പെടുന്ന ഒളിപ്പേര്കാരിയുടെ നിസ്സഹായത ..ത്രികോണ പ്രേമം ..പതിവ്  ചേരുവകള്‍ എല്ലാമുണ്ടെങ്കിലും ...ലിറ്റില്‍ റോസ് ..സ്ത്രീയുടെ നിണം അണിയുന്നത്...വല്ലാതെ മുറിക്കും നമ്മളെ .അവ പകര്‍ത്താന്‍ എന്‍റെ ഭാഷ പരാജയപ്പെടുന്നു
  .

2 comments:

  1. ബിന്ദു ഏതു യജമാനനെ ആണ് ഭയക്കുന്നത്.
    എഴുത്തില്‍ വാക്ക് കാഴ്ച്ചയെ പേടിച്ചു നില്‍ക്കും പോലെ
    മനുഷ്യമൃഗം പോലൊരു വാക്കാണ്‌ കമ്മ്യൂണിസ്റ്റ് ഭീകരത.
    അതില്‍ എല്ലാം ഉപകരണങ്ങള്‍ മാത്രം സ്ത്രീയും
    ഈ സിനിമ സ്വാത്ര്യവും അധികാരവും ചര്‍ച്ച ചെയ്യുന്നു.
    അതിരുകള്‍ ഉണ്ടാകുന്നതും.
    മരപ്പണിക്കാരന്‍ ഓര്‍ത്ത്തിട്ടുണ്ടാവില്ല പുത്രന്‍റെ കുരിശിന്‍റെ തടിയുടെ മേല്‍ വീണ ഉളി തന്‍റെതായിരുന്നെന്നു

    ReplyDelete
  2. അമൂര്‍ത്തങ്ങളായ ഒരായുധവും ഒന്നിന് നേരെയും പ്രയോഗിക്കാനാവില്ല..സ്ത്രീയെ ഉപകരണമാക്കുന്ന ഭരണകൂട ഭീകരത യോട് പോരാടുവാന്‍ ഇന്നുള്ള സമവാക്യങ്ങള്‍ എന്നെ നിരാശ പ്പെടുത്തുന്നു .അവ കീഴടങ്ങലിന്‍ പാഠം മാത്രം ഉരുവിടുന്നു ...അവള്‍ക്കു അവര്‍ നിശ്ചയിക്കുന്ന പേര്,,,,,,,, നാട് .പ്രണയം .ലിറ്റില്‍ റോസും ...ഒടുവില്‍ ലക്ഷ്യമില്ലാതെ ..അതാണ്‌ സര്‍ ഞാനങ്ങനെ ...അര്‍ദ്ധ വിരാമത്തില്‍...എഴുത്തിലെ സത്യ സന്ധത വലുതാണെന്ന് മനസ്സിലായി .നന്ദി .

    ReplyDelete