ഇറാനിയന്‍ സംവിധായകനായ അബ്ബാസ് കിയരോസ്ടമി യുടെ മഹത്തായ സിനിമയാണ് ഇത് .,ആരെയോ തിരയുന്ന കാര്‍ യാത്രികനായ മിസ്ടര്‍ ബാദി യുടെ അന്വേഷണം പുരോഗമിക്കുന്നതോടെ ടെഹാരാനിലെ പ്രാന്ത പ്രദേശ ത്തു കൂടിയുള്ള അയാളുടെ യാത്ര കാണികളെ വിവശമാക്കുന്നു .പൊടിയും മണ്ണും നിറഞ്ഞ കുന്നിന് ചരിവുകള്‍ വിരസവും നീണ്ടതുമായ ജീവിത യാത്രയെ ഓര്‍മ്മിപ്പിക്കുന്നു .തന്റെ ശ വക്കുഴി മേല്‍ മണ്ണിട്ട് മൂടുവാന്‍ പറ്റിയ ഒരാളെ യാണ് അയ്യാള് തിരയുന്നത് .മകനെപ്പോലെ കരുതാവുന്ന പട്ടാളക്കാരന് ചെറുപ്പ ക്കാരനും സെമിനാരിയില്‍ പഠിക്കുന്ന അഭയാര് ഥിയായ മനുഷ്യനും അയാളുടെ ആഗ്രഹത്തെ പരിഗണിക്കുന്നില്ല.ഒടുവില്‍ ദേശീ യ ചരിത്ര മ്യുസിയ ത്തിലെ ജീവനക്കാരനായ പേരറിയാത്ത മനുഷ്യന് അതു നിറവേറ്റാമെന്നു പറയുന്നു .ആ യാത്രയില്‍ ജീവനക്കാരന് അയാളെക്കുറിച്ച് ബാദിയോടു പറയുന്നു .ആത്മ ഹത്യ ചെയ്യാന്‍ മല് ബെറി മരത്തില്‍ കയറിയ അയാളെ മൃദുവായി സ്പര് ശിച്ച കുറെ മല് ബെറി പ്പഴങ്ങള്‍ ......പിന്നെ താഴെ നിന്ന് പഴങ്ങള്‍ ആവശ്യപ്പെട്ട കുട്ടികള്‍ അയാള്‍ അവര്‍ക്ക് മരം കുലുക്കി ധാരാളം പഴങ്ങള്‍ വീഴ്ത്തി നല്കി ..അവരുടെ സന്തോഷം .എല്ലാം അയാളെ ജീവിതത്തിലേക്ക് മടക്കി വിളിച്ചു .,മെല്ലെ ബാദി അയാളുടെ നിയന്ത്രണത്തിന് കീഴിലാകുന്നു .പ്രകൃതി നന്മ സ്നേഹം .എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷാ നിര് ഭരമായ വാക്കുകള്‍ ബാദിയുടെ നെഞ്ഞിടിപ്പ് കൂട്ടുന്നു .അയാള്‍ പറയുന്ന വഴിയിലേക്ക് വണ്ടി തിരിക്കുകയാണ് ബാദി ..അതാകട്ടെ ആളുകളുടെയും പൂക്കളുടെയും സന്തോഷങ്ങളുടെയും ജീവിതം പാലിക്കുന്ന നിയമങ്ങളുടെയും വഴിയായിരുന്നു .
ചരിത്ര മ്യുസിയ ത്തിലേക്ക് ഓടി ക്കയരുന്ന ബാദി അയാളെ പുറത്തേക്ക് വിളിക്കുന്നു .അയാള്‍ക്ക് ബാദി നല്കാന് പോകുന്ന പ്രതിഫലം കൊണ്ട് രോഗിയായ മകളെ ജീവിതത്തിലേക്ക് മടക്കാനാവും .എന്നിട്ടും നിസ്സംഗതയോടെ ബാദി മരിച്ചിട്ടുണ്ട് എങ്കില്‍ അയാള്‍ ശ വ ക്കുഴി മൂടാം എന്നു പറഞ്ഞു ജോലി ത്തിരക്കിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നു ...താന്‍ മരിച്ചു എന്നു ഉറപ്പു വരുത്തിയിട്ടേ ..എന്നാണ് ഒടുവില്‍ ബാദി ആവശ്യ പ്പെടുന്നത് .കുഴിയില്‍ കിടക്കുന്ന ബാദിയുടെ കണ്ണിനു നേരെ പൂര്‍ണ്ണ ചന്ദ്രന് പ്രകാശിക്കുന്നു .കാര്‍ മേഘങ്ങളും ഉണ്ട് .ഇടിയും മിന്നലും ഉണ്ട് .............കാമറ ഉറപ്പിക്കുന്നവരുടെ ദൃശ്യങ്ങ ളുമായാണ് നീണ്ട മൌനത്തിനു ശേഷം ചിത്രം ആരംഭിക്കുന്നത്
ബാദി യുടെ മുഖവും പട്ടാള ക്കാരുടെ മാര്‍ച്ചും കാണാം .പട്ടാളക്കാരോട് മരത്തിന് ചുവട്ടില്‍ വിശ്രമിക്കാനാണ് നിര് ദേശം ...കാര്‍ യാത്രയുടെ നീണ്ട കാഴ്ച .ഇപ്പോള്‍ സീറ്റില്‍ സംവിധായകന് ഇരിക്കുന്നു .മരണം അടുത്തെവിടെയോ ഒളിച്ചു കളിക്കുന്നു .പക്ഷെ ചരിത്ര മ്യുസിയത്തിലെ ജോലിക്കാരന് പറയും പോലെ.......എങ്കിലും നമുക്ക് അത്ര പെട്ടെന്ന് ഈ മനോഹരമായ പ്രകൃതിയും ഋതുക്കളും ഒക്കെ ഉപേക്ഷിച്ചു തന്നത്താന്‍ കൊല്ലാനാവുമോ ?
നീണ്ട ദൃശ്യ ങ്ങളുടെ ആഖ്യാന വഴിയാണ് ഈ ചിത്രം സ്വീകരിച്ചിരിക്കുന്നത് ബാദിയുടെ മുഖത്തിന്റെ ക്ലോസെ അപ് ഷോട്ടുകള്‍ കാണികളെ ചിത്രവുമായി കൂടുതല്‍ അടുപ്പിക്കുന്നു .അയാളുടെ നെടു വീര്‍ പ്പുകള്‍ പോലും തീവ്രമായി അനുഭവപ്പെടുന്നു... നായകന്റെ മനോ സഞ്ചാരത്തിനും പശ്ചാത്തലങ്ങള്‍ക്കും ഇടയില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളുടെ കൂട്ടിയിനക്കലുകള്‍ ചെയിന്‍ റിയാക്ഷനായി അനുഭൂതി ഉളവയ്ക്കുന്നു .
റിച്ചാര്‍ഡ് കൊര്‍ലിസ്സ്[ടൈം മാഗസിന് ]മനുഷ്യന്റെയും കലയുടെയും സ്പന്ദനമായി ഒരേ സമയം ഈ സിനിമ മാറുന്നു വന്നു അഭിപ്രായ പ്പെട്ടിട്ടുണ്ട്
Film Poster | |
Directed by | Abbas Kiarostami |
---|---|
Produced by | Abbas Kiarostami |
Written by | Abbas Kiarostami |
Starring | Homayon Ershadi Abdolrahman Bagheri Afshin Khorshid Bakhtiari Safar Ali Moradi |
Cinematography | Homayun Payvar |
Distributed by | Zeitgeist Films |
Release date(s) | May, 1997 (Cannes) September 28, 1997 (NYFF) January 30, 1998 June 5, 1998 |
Running time | 95 minutes |
Country | Iran |
Language | Persian |
No comments:
Post a Comment