Tuesday, 5 June 2012


22 F.K


ഒരു സിനിമ കാണല്‍ എന്നാല്‍ എനിക്ക്  മനസ്സിന്റെ സര്‍വത്ര വിഹ്വലതകളും ആകസ്മികതകളും ആഹ്ലാദങ്ങളും കണ്ടെടുക്കുക എന്ന പ്രക്രിയ കൂടിയാണ് .ആധുനിക ജീവിതത്തെ ക്കുറിച്ചുള്ള സൈദ്ധാന്തിക ചര്‍ച്ച യൊന്നും കാഴ്ചകളെ ഭ്രമിപ്പിക്കാത്ത  തിനാല്‍ സിനിമകള്‍ ബോറടിപ്പിക്കുകയോ ഏകാന്തതയിലേക്ക് എന്നെ വലിച്ചെറിയുക യോ ചെയ്യുന്നില്ല. പകരം കാണുന്നതിനൊപ്പം തന്നെ വിശ കലനത്തിന്‍ ആഴങ്ങള്‍ തിരിച്ചറിയുകയും ചെയ്യും .ടെസ്സ എന്ന പെണ്ണ് കോട്ടയം കാരി അല്ലാത്ത നേഴ്സ് അല്ലാത്ത പെണ്ണ് ആണെങ്കിലും അവള്‍ ചതിക്കപെടാം എന്ന വല്യ നിഗമനം ആണ് ഒന്നാമത്തേത്! .മധ്യ തിരുവിതാം കൂറിലെ പെണ്‍കുട്ടികള്‍ ഏതു രംഗത്തും തന്‍റെ ഇടം കണ്ടെത്തുമെന്നുള്ള ഗുണപരമായ അംശം സന്തോഷിപ്പിക്കുന്നതാണ് .വിര്‍ജിനിറ്റി ഒഴുകിപ്പോയെന്നു വച്ച് കഴുത്തില്‍ കുരുക്കിട്ട് ജീവിതത്തിന്റെ പാറ്റേണ്‍ തല തിരിച്ചു വരയ്ക്കുന്നുമില്ല, അവരുടെ ശരീര ഭാഷ യാകട്ടെ  അവരെ ത്തന്നെ വെല്ലു വിളിക്കുന്നു ,അതും നമ്മെ സന്തോഷിപ്പിക്കുന്നു . നല്ല ചന്തിയോടുള്ള അവരുടെ പ്രതികരണവും ആശാ വഹം.ഒരു പക്ഷെ പെന്‍ഷന്‍ ആകാറായ പ്രായത്തിലുള്ള ഒരു വല്യമ്മ കേട്ടെ ങ്കില്‍  മാത്രമേ അവര്‍ക്ക് തെറിച്ച കൂട്ടങ്ങള്‍ എന്ന് പേരിടൂ...കാണികള്‍ക്കിടയിലെ കയ്യടി അതാണ്‌ സൂ ചി പ്പിക്കുന്നത് . പിറു പിറുപ്പുകള്‍ ഇപ്പോള്‍ ആരും കേള്‍ക്കില്ല.
ടെസ്സ യുടെ പ്രാരബ്ധ ജീവിതം അവളെ ഒരു നിസ്സംഗത പഠിപ്പിക്കുന്നുണ്ട് .കോടികള്‍ തരാമെന്നും കെട്ടി ക്കൊള്ളാമെന്നും പറയുന്ന കിളവനോട് കോട്ടയം കാരിക്കുണ്ടാകുന്ന നിസ്സംഗത .ജോലിയിലെ ആത്മാര്‍ഥതയും അവളുടെ അഴക്‌ .
പിമ്പാകുന്ന കാമുകന് മറ്റൊരു  പേ രുമില്ലാതിരിക്കുന്നതാണ് നല്ലത് .അവന്റെ സര്‍പ്പ നയനങ്ങളും കൊല്ലുന്ന ചിരിയും വികാര രഹിതമായ ഹൃദയവും  നിശ്ചയിക്കുന്നതാണ് അവന്റെ പേര് .ഫഹദ്‌ പ്രതിനിധീകരിക്കുന്ന ഈ കഥാപാത്രം  ഒരുപക്ഷെ നാം അടുത്തറി യും .പത്രങ്ങളില്‍ ചാനലുകളില്‍ എന്നും അവന്‍ വന്നുകൊണ്ടേയിരിക്കുന്നു.അതിനാല്‍ അവന്റെ വാക്കുകള്‍ തിളങ്ങുന്ന സര്‍ പ്പ വിഷമായി നമുക്കിടയില്‍  ഇറ്റു വീഴുന്നു ..നീ ചെത്തി ക്കൊണ്ട് പോയ...എന്ന് പറയുമ്പോള്‍ തിയെറ്ററി ല്‍ അപായകരമായ ചിരി മുഴങ്ങുന്നു .കല അതിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്തു പരി ഹസിക്കുന്ന അവസ്ഥ. സംവിധായകന്‍ പരാജയപ്പെടുന്ന അവസ്ഥ
സിനിമ തുടങ്ങുമ്പോള്‍ മുതല്‍ .ഡാ ഇപ്പോള്‍ നിന്റേതു പോകുമെ .എന്ന് കൂവി ത്തെളിയുന്ന ധിക്കാരം.അപ്പോള്‍ ചോദിച്ചു പോകുന്നു ആരുടെതാണ് ഈ സിനിമ? ടെസ്സയുടെതോ അനേകം സ്ത്രീ കലുടെയോ  അതോ വിടനായ ആ മധ്യ വയസ്കന്റെയോ ? ആര്‍ക്കു വേണ്ടിയാണ് ഈ സിനിമ? സംവിധായകന്റെ ആത്മ രതിക്കാനെന്നു വരികില്‍ അദ്ദേഹത്തിനു സിഗാര്‍ പുകച്ചാല്‍ പ്പോരെ/? അകം ലോകം പുറം ലോകം എന്ന ഇടങ്ങള്‍  പരസ്പരം നടത്തുന്ന ഇടപാടുകള്‍ രസകരമാണ് . തടവില്‍ കഴിയുന്നവരെക്കാള്‍ അസ്വതന്ത്രരാണ് പുറത്തുള്ളവര്‍.ആ ലോകം ഇപ്പോള്‍ നമുക്ക് ചിരപരിചിതം .അങ്ങനെ കൈ കൊടുത്തു നീങ്ങുന്നതിനിടയില്‍  പരസ്പരം സംഭവിപ്പിക്കുന്ന  പഠനങ്ങള്‍ ജീവിതത്തെ ചുഴറ്റി എറിയുന്നു .കറുപ്പില്‍ നിന്ന് കൂടുതല്‍ കറുപ്പിലേക്ക് !
എന്തിനെയും നേരിടണം എന്ന മനോഭാവം .പ്രതികാരം .ഇതിന് വേണ്ടിയാണ് ടെസ്സ  ജയില്‍ വസന്തവുമായി പുറത്ത് വരുന്നത് ..ബലവാനായ ഒരു ആണിനു മുന്നില്‍ അയാളുടെ  പണവും മെയ്‌ക്കരുത്തും ഉപയോഗിച്ച് തന്റെ ലക്‌ഷ്യം നേടാന്‍  അവള്‍ തിരിച്ചു നടക്കുന്നു .ആ പിമ്പ്‌ വന്ന അതെ വഴി . പാമ്പും ഗുണ്ടകളും കാവല്‍ നില ക്കുന്ന  ശ ത്രുവിന്റെ മരണത്തെ പുളിച്ച കണ്ണുകളോടെ ടെസ്സ നോക്കിയിരിക്കുമ്പോള്‍ ..ഒന്നും നേടിയില്ലല്ലോ നീ.മറിച്ചു പരാജയം കൂടിയിട്ടെ ഉള്ളൂ എന്ന് ഓരോ പ്രേക്ഷകയുടെയും  നെഞ്ചിടിക്കുന്നത്  ഉയര ന്നു കേള്‍ക്കാം ..ആണത്തം എന്നത് ശ രീര ബാഹ്യമായ ഒന്നാണ് പെണ്ണത്തം പോലെ.അത് ചീന്തിയെടുക്കാന്‍ ആര്‍ക്കും കഴിയില്ല...അത് പിമ്പില്‍ ബാക്കി നിര്‍ത്തുക വഴി പുതിയ തന്ത്ര ങ്ങള്‍ മെനഞ്ഞു അവന്‍ ഇര തേടി ക്കൊള്ളും  .പറയട്ടെ
ടെസ്സാ ..നീ എല്ലാം നേടിയെന്നു വിശ്വസിച്ചു ആശ്വസിക്കുന്ന ആ കാര്‍ യാത്ര നിന്നെയും കൊണ്ട് എത്ര ദൂരമാണ് പിന്നോട്ട് സഞ്ചരിച്ചത് എന്ന് നീ അറിയുന്നുണ്ടോ? നിനക്ക് പിന്നില്‍ അനേകം കേരള ക്കാരികള്‍ ....അനേകം സ്ത്രീകള്‍ തങ്ങള്‍ക്കു രക്ഷപ്പെടാനുള്ള വിസയും തേടി ഒരു ഏജന്റിനെ കാത്തു നില ക്കുന്നുണ്ട് .....അവരെ കുടുക്കി അവന്‍ഇപ്പോള്‍  സുഖം നുകരുന്നില്ല..!
പകരം  അവനതു നോക്കി പകര്‍ ത്തുകയാണ് ...അവന്റെ സര്‍പ്പ നയനങ്ങളില്‍
ഇപ്പോള്‍ നിന്നോടുള്ള  പരിഹാസം .അത്രമാത്രം .
സിനിമയുടെ പ്രമേയ ത്തോടുള്ള  വിയോജിപ്പ് ഇത്രയും .മഞ്ഞലകള്‍ നെയ്യുന്ന........ദൃശ്യാനു  ഭവങ്ങളുടെ  നവീന ഭംഗി  സുഖകരം .