Wednesday 24 August 2011

രതി നിര്‍ വേദത്തിന്‍ രണ്ടാംഭാവം

കാവും അമ്പലക്കുളവും നാഗ പ്രതിഷ്ഠകളും 
ഒരു കുളക്കോഴി ക്കുഴക്കം ...
രാഗലോലമായി ഒരു സാന്ധ്യ മേഘ സ്പര്‍ശം 
പിന്നെ .കുമിളകളായി ഉയര്‍ന്നു .വല യങ്ങളായി പിണഞ്ഞു 
കണ്ണികള്‍ കോര്‍ത്തു മുറുകുന്ന കുറെ മനുഷ്യ ജന്മങ്ങളും .

ഇതൊക്കെയായിരുന്നു പദ്മ രാജന്‍ ടച് എന്ന് മലയാളി പ്രേക്ഷകര്‍ സ്ഥാന പ്പെട്ടിരുന്ന പദ്മ രാജന്‍ മാസ്റ്റര്‍ പീസുകള്‍.സൂത്ര വാക്യങ്ങളില്ലാത്ത സിനിമകള്‍. .ചായക്കൂട്ടുകള്‍ സംവിധാന കലയുടെ മുഴുവന്‍ ഫ്രെയിമു കളിലും ചാലിച്ച ഭരതന്‍.ഇവരില്‍ നിന്നാണ് രതി നിര്‍വേദമെന്ന  ക്ലാസിക്‌ സിനിമ നമുക്ക് സ്വന്തമായത് .എഴുപതുകളിലെ കൌമാരത്തിന്‍റെ ഏറു പടക്കങ്ങള്‍ പൊട്ടിചീറ്റുന്നത് ഗ്രാമ പരിസരങ്ങളിലും തൊട്ടു മുന്നില്‍ കാണുന്ന സൗന്ദര്യങ്ങളിലുമായിരുന്നു .കൂര്‍ത്ത് മുന വയ്ക്കുന്ന രതിയുടെ  ഉഷ്ണങ്ങള്‍ മുഴുവനും തന്നില്‍ നിന്ന് കുടഞ്ഞു കളയുവാന്‍ ഭാവനയുടെ വലിയ വസന്തങ്ങളെ കടമെടുത്തുമായിരുന്നു .ചിലപ്പോള്‍ അവക്ക് ജീവന്‍ വയ്ക്കും പേരറിയാത്ത ഒരു വികാരമായി അത് വളരും .പതിയെ സര്‍പ്പം മാളത്തിനു പുറത്തേക്ക് തല നീട്ടും പോലെ ആന്തര മനസ്സ്  അറിയാവഴികളിലൂടെ നൂന് കടക്കും ..ചിന്തകളില്‍ പാപം ചെയ്യുന്നുവെന്ന ബോധം കുതറി നില്‍ക്കും .പിന്നെ ഭാരങ്ങളുടെയും ആകുലതകളുടെയും മനസ്സ് .ലൈംഗികതയുടെ ആദ്യവും അദൃശ്യവുമായ  ചലനങ്ങളായി പപ്പുവിന് രതിചെച്ചി മാറിയപ്പോള്‍ അവനൊപ്പം നമ്മളും ആ സംഘര്‍ഷം അന്നനുഭവിച്ചു .
ജയ ഭാരതി എന്ന  വിസ്മയകാഴ്ചയില്‍ നിസ്സഹായതയുടെയും ആഗ്രഹങ്ങളുടെയും നിഷ്കളങ്ക സ്സ്നേഹത്തിന്റെയും ചിഹ്നനങ്ങള്‍ലയിച്ചിരുന്നു .കാല്‍ വിരല്‍ മുതല്‍ തലമുടി ത്തഴപ്പു വരെ അത് പകര്ത്തിക്കാട്ടാന്‍ സംവിധായകനായി .ശരീരഭാഷയുടെ അപാരമായ സാധ്യതകളെ  ചൂണ്ടയില്‍ കോര്‍ ത്താന് ആസ്വാദകരു ടെ മനസ്സിലേക്ക് ഭരതന്‍ അസ്വസ്ഥതയുടെ വലയെറി ഞ്ഞത് .അത് തൃഷ്ണയുടെ കെട്ടിക്കിടക്കലായിരുന്നില്ല...കൌമാര മനസ്സുകളുടെ പിടചിലുകളെ അറിയാനുള്ള സന്ദര്‍ഭം കൂടി ആയിരുന്നു .പെരുമാറ്റ ദൂഷ്യം ആരോപിക്കാന്‍ മാത്രം ശീലിച്ച വര്‍ മക്കളെ അടുത്ത്തരിയനമെന്ന നിലപാടിലേക്ക് കാര്യങ്ങളെ വളര്‍ത്താനായി .2011  --ല്‍ ഈ ചിത്രം പുനര്‍ വായിക്കുമ്പോള്‍ കെട്ടിയാടുന്ന ബൊമ്മ ക്കോലങ്ങള്‍ ക്കപ്പുറം ഒന്നുമില്ലെന്ന് സിനിമാ പ്രേമികള്‍ അടക്കം പറയുന്നു .പപ്പുവിന്റെ ഇളം കണ്ണുകളിലൂടെ കാര്യങ്ങള്‍ കാണാനാണ് താനേറെ ശ്രമിച്ചിട്ടുള്ളത് എന്ന് സംവിധായകന്‍ പറയുമ്പോള്‍ അവന്റെ മനസ്സില്‍ നിന്നും എത്ര അകലെയാണ് അദ്ദേഹം എന്ന് ചിന്തിചു പോകുന്നു .
കാഴ്ചയും  വേഴ്ചയും  പപ്പുവിനെ പരിമിതപ്പെടുത്തുന്നുവേന്നതാണ് വാസ്തവം .തിരക്കഥയുടെ പകര്‍പ്പില്‍ ഒളിച്ചിരുന്ന അനര്‍ഘ നിമിഷങ്ങളെ താന്‍ കണ്ടെത്തി എന്നും അദ്ദേഹം അവകാശ പ്പെടുന്നുണ്ട് .മൌലികതയുടെ വാക്കുകള്‍ .അത് പാലിക്കാനായോ എന്നതാണ് സംശയം .
പരിചയാക്കാവുന്ന  ഒരു ശരീരവുമായി ഓടിപ്പാഞ്ഞു നടക്കുകയാണ്പുതിയ രതി ചേച്ചി .പപ്പുവിന്റെയും ഒപ്പം പ്രേക്ഷകന്റെയും മനസ്സില്‍ വീണു ചിതറാനുള്ള ഒന്നും ഇല്ലെന്ന ഒരു തോന്നല്‍ .മാത്രം ആ കഥാപാത്രം നല്‍കുന്നു .
നഗ്നതാ പ്രദര്‍ശ നമല്ല ഇത്തരം ഒരു സിനിമയുടെ ആവിഷ്കാര സാധ്യത .
സംവിധായകന്‍ വിട്ടു കളഞ്ഞ ധ്വനി കലാപരമായി ഈ ചിത്രത്തിന്റെ മൂല്യം കുറയ്ക്കുന്നു .പുതിയ രതിയുടെ ഭാവവും തുറന്ന പെരുമാറ്റവും ഇന്നത്തെ പെണ്നനുഭവമാണ് .അനിവാര്യമായത് സംഭവിച്ചു എന്ന് കുടുംബ മാമൂലുകളെ തൃപ്തിപ്പെടുത്തുന്ന ദുരന്തം .എല്ലാ കുറ്റവും പെണ്ണിന് ..പ്രകൃതി പോലും ഒളിഞ്ഞും തെളിഞ്ഞും അവളെ ചതിക്കുന്നു .ഗാനങ്ങള്‍ മനോഹരം .ചിത്രീകരണം ഒഴികെ .പൊടിയടിച്ചത് പോലെ ഫോട്ടോ ഗ്രാഫി  മങ്ങി ക്കാണുന്നു .തിയേറ്റര്‍ വിട്ടിറന്ഗുന്നോരുടെ ഉള്ളില്‍ എന്തായാലും ഒരു താരതമ്യം നടക്കുന്നു . അത് പരിസ്ഥിതിയോ  സ്ത്രീ  പഠനമോ മാനസികാ പഗ്രഥനമോ പുരുഷാ ധിപത്യമോ ശ രീരമോ മിത്തോ ചെറു കഥാപാത്രങ്ങളോ എന്തുമാകാം .....റീ മേക്ക് ചെയ്യപ്പെടുന്ന സിനിമകള്‍ക്ക്‌ പിന്നില്‍ എന്തെല്ലാം കൌതുകങ്ങള്‍ എന്ന് മാത്രം തിരഞ്ഞാല്‍ മതി പ്രേക്ഷകന്‍ !.