Thursday, 23 December 2010

ജാപ്പനീസ് വൈഫ്

ജാപ്പനീസ്  വൈഫ് ...
                                      സ്നേഹത്തിന്‍ ഭാഷ എന്നതു കരുതിക്കൂട്ടി നിര്‍മിക്കുന്ന ഒന്നല്ല എന്നും ദേശ  കാലാന്തരങ്ങള്‍ക്ക് അതീതമായി  അതിനു സ്വയം  ഭാഷാന്തരീകരണം നടത്താന്‍ കഴിയുമെന്നും ..നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ട് ..അപര്‍ണ സെന്‍ സിനിമ മടക്കുകയല്ല ;പാഥേയമായി തന്നയയ്ക്കുകയാണ് .മിയാഗി എന്ന ജാപ്പനീസ് യുവതിയും സ്നേഹമോയ് എന്ന ബംഗാളി സ്കൂള്‍ മാസ്റ്ററും തമ്മിലുള്ള വ്യഖ്യാനാതീതമായ  ബന്ധത്തെ  കത്തുകളിലൂടെ വളര്‍ത്തി ..വെള്ളി വിവാഹ മോതിരത്തിലൂടെ വിദൂര വിവാഹവും നടത്തി ..ഒടുവില്‍ പച്ച പ്രാണനില്‍ തീ പിടിപ്പിച്ച അനുഭവമാക്കിയ ചലച്ചിത്ര കാവ്യം..സ്നേഹമോയ്ക്ക് ഒരു കുഞ്ഞമ്മ മാത്രമേയുള്ളൂ.മാഷി എന്ന് അയാള്‍ അവരെ വിളിക്കുന്നു..മാഷിക്കും എല്ലാം അയാളാണ് .പ്രിയ മകന്‍ .                                        
ജപ്പാനില്‍ നിന്നെത്തുന്ന പട്ടം..കൌതുക വസ്തുക്കള്‍ ..എല്ലാം സ്നേഹ...യ്ക്..മിയാഗിയായിരുന്നു.my dear husband എന്ന് വിളിച്ചു പറന്നു വരുന്ന കത്തുകള്‍ക്കായി..നദിക്കരയില്‍ അയാള്‍ തപസ്സിരുന്നു..ബംഗാളി ആചാരങ്ങള്‍ നവ വധുവിനെ.. മനസ്സിലാക്കി."നീ എന്‍റെ ഭാര്യ യായതിനാല്‍ എല്ലാം..എല്ലാം അറിയേണ്ടിയിരിക്കുന്നു.."എന്നു അവകാശ ത്തോടെ  അയാള്‍ എഴുതി.. കാന്‍സര്‍ ബാധിച്ച .മിയാഗിക്കുള്ള മരുന്ന് തേടി അലഞ്ഞലഞ്ഞു  മലേറിയ  പിടിപെട്ടു മരിക്കും വരെ..ഫോണില്‍ കേള്‍ക്കുന്ന ശ ബ്ദം മാത്രമായിരുന്നു..അവളെ അറിയാനുള്ള ഒരേ ഒരു മാര്‍ഗം . ഒടുവില്‍ ..മിയാഗികല്‍ക്കട്ടയിലെ  ഗ്രാമത്തിലെത്തി..സ്നേഹമോയുടെ   വിധവയായി. ..അവിടെ അവളെ കാത്ത് നില്‍കാന്‍ ഒരു വിധവ കൂടിയുണ്ടായിരുന്നു..സ്നേഹമോയിയെ അവസാനം വരെ പരിചരിച്ച  മറ്റൊരു വിധവ..അവള്‍ അയാള്‍ക്ക്‌ ആരുമായിരുന്നില്ല..ആ വീട്ടിലെ താമസക്കാരി... മാഷിയുടെ സ്നേഹിതയുടെ മകള്‍...ഒരു മകനുമുണ്ട് അവള്‍ക്കു..അവരുടെ ഒന്നാകല്‍ ഏറ്റവും  മാഷി ആഗ്രഹിച്ചിരുന്നു...ഒരുപക്ഷെ അവളും..             
                    പണമില്ലാത്ത താണ്‌ അയാളെ മിയാഗിയെ ചെന്നു കാണാനുള്ള ആഗ്രഹത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. ഏറ്റവും ചെറിയ ഏകകമായ പണം ഏറ്റവും ഉയര്‍ന്ന അധികാര
സ്ഥാനം കൈയ്യാളുന്നത്  ജീവിതങ്ങളെ ചവിട്ടി മെതിച്ചാണ് എന്നതു മറ്റൊരു  കാഴ്ച .അതിന്റെ വിനിമയ മൂല്യമെന്നത് മനുഷ്യന്റെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി എന്ന് പറയുമ്പോഴും പണം സ്നേഹാധികാരത്തെ നിയന്ത്രിക്കുന്ന സമ്പത്തായി മാറുന്നു.
  അപര്‍ണ്ണ സെന്നിന്റെ  മറ്റു സിനിമകളെ പ്പോലെയോ  ,,,മറ്റു ബംഗാളി സിനിമകളെ പ്പോലെയോ ...അവിടുത്തെ മണ്ണും നദിയും മനുഷ്യരും സിനിമക്കുള്ളില്‍ സിനിമ തീര്‍ക്കുന്നു.ചിത്ര സന്നിവേശ മാണ്  അഭിനന്ദനം നേടുന്ന മറ്റൊന്ന്...ഇഴ പിരിക്കാനാകാത്ത്ത വിധം അത് ദൃശ്യങ്ങളെ ..നെഞ്ചില്‍ ഒട്ടിക്കുന്നു.

Monday, 20 December 2010

IFFK-2010

 പ്രതിരോധത്തിന്റെയും കമ്പോളത്തിന്റെയും സിനിമ ...IFFK-2010
 വെരുകു ജീവിതങ്ങളുടെ തടവറയില്‍ നിന്നും അപ്രതീക്ഷിതമോ അയഥാര്‍ ഥമോ ആയ മോചനങ്ങളില്‍ പൊട്ടി ത്തെറിക്കുകയും നിലവിളി ക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന മനുഷ്യരുടെ കഥകള്‍ വിഭിന്ന ഭാഷകളില്‍ പറഞ്ഞു കൊണ്ടാണ് ചലച്ചിത്രോത്സവം കടന്നു പോയത്.സാധാരണ സിനിമസങ്കല്‍പ്പങ്ങളുടെ സന്തുലിതാവസ്ഥയെ തകര്‍ത്തെറിഞ്ഞു കൊണ്ടാണ് അവയില്‍ പലതും കാഴ്ച്ചയുടെ നീതിസാരത്തെ  പുനസ്ഥാപിച്ചത് . .സ്ഥലവും സമയവും സംഭവവുമായുള്ള ബന്ധ വ്യാപ്തിയെ നിഷേധിക്കുകയും ചെയ്യുന്നു .
പാരമ്പര്യ ആഖ്യാന മാതൃകകളെ അവഗണിക്കുകയും ഒറ്റ ഒറ്റ നിമിഷങ്ങളില്‍ ചിന്തയെ ഘടിപ്പിക്കുകയും ചെയ്യുകയുമാണ് മൂന്നാം ലോക സംവിധായകരുടെ ക്രാഫ്റ്റിന്റെ പൊതുരീതി.ചിതറി പ്പോകുന്ന രാഷ്ട്ര സങ്കല്‍പ്പവും സ്ത്രീ സ്വത്വ വാദവും  ഏതൊരു പരസ്യ ഏജന്‍സിക്കും ചെയ്യാവുന്നത് പോലെ കൈകാര്യം ചെയ്ത സിനിമകളും ഉണ്ട് .
           നിറങ്ങള്‍ തഴുകിയ നൂല്ക്കളികളിലൂടെ  സിനിമ എന്ന ധൈഷണിക സമവാക്യത്തിന്റെ  മാധ്യമം ...അവസാന നിമിഷത്തില്‍ വഹിച്ചു കൊണ്ടുപോയ അനുഭവജ്ഞാനം ...adopted son  ...നല്‍കിയത് മേളയുടെ തീവ്രഭാഷ.കിര്‍ഗിസ്ഥാന്‍ സിനിമയുടെ സംവിധായകന്‍ ,,,അക്തന്‍ അബ്ദികലിക്കോ.

Sunday, 19 December 2010

സിനിമ നമ്മുടേതും

തോള്‍ സഞ്ചിയും തൂക്കി സിനിമ ശാ ലകളില്‍ അലഞ്ഞ ..ഉത്സവത്തിന്‍ ഒരാഴ്ച ...മരിയ നോവേരയും ഹെര്സോഗും..അപര്‍ണ്ണ  സെന്നും  ,,
പങ്കിടുന്നു ഫിലിം ഫെസ്റ്റിവല്‍...അനുഭവങ്ങള്‍ ...വര്‍ണങ്ങള്‍.. വാര്‍ത്തകള്‍ ...
കൂട്ടുവിശേഷങ്ങളുമായി  ഒപ്പം കൂടുമല്ലോ