Saturday 12 June 2021

 skater girl   എന്ന സിനിമ കണ്ടുകഴിഞ്ഞിട്ടും  ഓര്‍മ്മകളില്‍  ഒരു പെണ്‍കുട്ടിയുടെ തെന്നിയോട്ടം ഇത്രമേല്‍ തെറിച്ചു നില്‍ക്കുന്നത് അവളുടെ പശ്ചാത്തലവും  അവളുടെ  ധൈര്യവും ഒത്തു ചേര്‍ന്ന പ്പോഴുണ്ടായ ആ  അത്ഭുതം കൊണ്ട് തന്നെ .രാജസ്ഥാനിലെ ദളിത്‌  കുട്ടികള്‍ക്ക്  ,മനുഷ്യര്‍ക്ക്‌ ഇപ്പോഴും അലിഖിത തീണ്ടലും തൊടീലുമുണ്ട്  .കൂടിക്കളി ക്കുന്നതില്‍ ,വെള്ളം കുടിക്കുന്നതില്‍  ഇരിക്കുന്നതില്‍ എന്തിനു  മിണ്ടുന്നതിനു പോലും ജാതി വിലക്ക് അവര്‍ നേരിടുന്നു .പെണ്‍കുട്ടികള്‍ കടല വിട്ടു കുടുംബം പുലര്‍ത്തിയാല്‍ മതിയെന്ന്  പിതാവ് തീ രുമാനിക്കുന്നു .

പ്രേരണ ഭീലും അങ്കുഷ് ഭീ ലും ചരിത്രമെഴുതുന്നത്  സ്കേറ്റിങ്ങിലാണ് .മഞ്ജരി മഖിജനി സംവിധാനം ചെയ്ത ഈ ചിത്രം  രാജസ്ഥാനില്‍ പെണ്‍കുട്ടികളുടെ നേര്‍ക്കുള്ള വിവേചനം മാത്രമല്ല  ശൈശവ വിവാഹവും ചര്‍ച്ച ചെയ്യുന്നു .അവരുടെ ദരിദ്ര ബാല്യത്തിലെക്കാന് തന്റെ വേരുകള്‍ തിരഞ്ഞെത്തുന്ന ലണ്ടന്‍ യുവതി ജെസ്സിക്ക യും സുഹൃത്ത് എറിക്കും വന്നെത്തുന്നത് .വിദ്യാലയത്തിലെ വിവേചനം  ഉള്‍പ്പെടെ പിന്നാക്ക ക്കാരായ കുട്ടികളുടെ ജീവിതം മനസ്സിലാക്കിയ ജസ്സിക്ക സ്കേറ്റിങ്ങിനുള്ള സാധ്യത മനസ്സിലാക്കുന്നത് അവര്‍ തയാറാക്കിയ കളി വണ്ടി കണ്ടപ്പോഴാണ് .മെല്ലെ പ്രതിഭയുടെ കാര്യത്തില്‍  ആരും തോല്പ്പിക്കാനില്ലാത്ത ആ കുട്ടികളുടെ ജീവിതം അവര്‍ ഏറ്റെ ടുത്തു .നിരവധി എതിര്‍പ്പുകള്‍ അവഗണിച്ച് അവര്‍ നടത്തിയ പോരാട്ടമാണ് പ്രേരണയുടെ ജീവിതം മാറ്റി മറി ച്ചത് . അവളുടെ മാതാപിതക്കളുടെ മനസ്സിനെ പരിവര്‍ത്തനം ചെയ്യിപ്പിച്ചത് .

വഹീദാ റഹ്മാന്‍ അതിഥി ത്താര മായി വന്നു മികച്ച അഭിനയം  നടത്തി .

ഈ ചിത്രം കാണൂ ആസ്വദിക്കൂ 


No comments:

Post a Comment