Thursday, 23 December 2010

ജാപ്പനീസ് വൈഫ്

ജാപ്പനീസ്  വൈഫ് ...
                                      സ്നേഹത്തിന്‍ ഭാഷ എന്നതു കരുതിക്കൂട്ടി നിര്‍മിക്കുന്ന ഒന്നല്ല എന്നും ദേശ  കാലാന്തരങ്ങള്‍ക്ക് അതീതമായി  അതിനു സ്വയം  ഭാഷാന്തരീകരണം നടത്താന്‍ കഴിയുമെന്നും ..നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ട് ..അപര്‍ണ സെന്‍ സിനിമ മടക്കുകയല്ല ;പാഥേയമായി തന്നയയ്ക്കുകയാണ് .മിയാഗി എന്ന ജാപ്പനീസ് യുവതിയും സ്നേഹമോയ് എന്ന ബംഗാളി സ്കൂള്‍ മാസ്റ്ററും തമ്മിലുള്ള വ്യഖ്യാനാതീതമായ  ബന്ധത്തെ  കത്തുകളിലൂടെ വളര്‍ത്തി ..വെള്ളി വിവാഹ മോതിരത്തിലൂടെ വിദൂര വിവാഹവും നടത്തി ..ഒടുവില്‍ പച്ച പ്രാണനില്‍ തീ പിടിപ്പിച്ച അനുഭവമാക്കിയ ചലച്ചിത്ര കാവ്യം..സ്നേഹമോയ്ക്ക് ഒരു കുഞ്ഞമ്മ മാത്രമേയുള്ളൂ.മാഷി എന്ന് അയാള്‍ അവരെ വിളിക്കുന്നു..മാഷിക്കും എല്ലാം അയാളാണ് .പ്രിയ മകന്‍ .                                        
ജപ്പാനില്‍ നിന്നെത്തുന്ന പട്ടം..കൌതുക വസ്തുക്കള്‍ ..എല്ലാം സ്നേഹ...യ്ക്..മിയാഗിയായിരുന്നു.my dear husband എന്ന് വിളിച്ചു പറന്നു വരുന്ന കത്തുകള്‍ക്കായി..നദിക്കരയില്‍ അയാള്‍ തപസ്സിരുന്നു..ബംഗാളി ആചാരങ്ങള്‍ നവ വധുവിനെ.. മനസ്സിലാക്കി."നീ എന്‍റെ ഭാര്യ യായതിനാല്‍ എല്ലാം..എല്ലാം അറിയേണ്ടിയിരിക്കുന്നു.."എന്നു അവകാശ ത്തോടെ  അയാള്‍ എഴുതി.. കാന്‍സര്‍ ബാധിച്ച .മിയാഗിക്കുള്ള മരുന്ന് തേടി അലഞ്ഞലഞ്ഞു  മലേറിയ  പിടിപെട്ടു മരിക്കും വരെ..ഫോണില്‍ കേള്‍ക്കുന്ന ശ ബ്ദം മാത്രമായിരുന്നു..അവളെ അറിയാനുള്ള ഒരേ ഒരു മാര്‍ഗം . ഒടുവില്‍ ..മിയാഗികല്‍ക്കട്ടയിലെ  ഗ്രാമത്തിലെത്തി..സ്നേഹമോയുടെ   വിധവയായി. ..അവിടെ അവളെ കാത്ത് നില്‍കാന്‍ ഒരു വിധവ കൂടിയുണ്ടായിരുന്നു..സ്നേഹമോയിയെ അവസാനം വരെ പരിചരിച്ച  മറ്റൊരു വിധവ..അവള്‍ അയാള്‍ക്ക്‌ ആരുമായിരുന്നില്ല..ആ വീട്ടിലെ താമസക്കാരി... മാഷിയുടെ സ്നേഹിതയുടെ മകള്‍...ഒരു മകനുമുണ്ട് അവള്‍ക്കു..അവരുടെ ഒന്നാകല്‍ ഏറ്റവും  മാഷി ആഗ്രഹിച്ചിരുന്നു...ഒരുപക്ഷെ അവളും..             
                    പണമില്ലാത്ത താണ്‌ അയാളെ മിയാഗിയെ ചെന്നു കാണാനുള്ള ആഗ്രഹത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. ഏറ്റവും ചെറിയ ഏകകമായ പണം ഏറ്റവും ഉയര്‍ന്ന അധികാര
സ്ഥാനം കൈയ്യാളുന്നത്  ജീവിതങ്ങളെ ചവിട്ടി മെതിച്ചാണ് എന്നതു മറ്റൊരു  കാഴ്ച .അതിന്റെ വിനിമയ മൂല്യമെന്നത് മനുഷ്യന്റെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി എന്ന് പറയുമ്പോഴും പണം സ്നേഹാധികാരത്തെ നിയന്ത്രിക്കുന്ന സമ്പത്തായി മാറുന്നു.
  അപര്‍ണ്ണ സെന്നിന്റെ  മറ്റു സിനിമകളെ പ്പോലെയോ  ,,,മറ്റു ബംഗാളി സിനിമകളെ പ്പോലെയോ ...അവിടുത്തെ മണ്ണും നദിയും മനുഷ്യരും സിനിമക്കുള്ളില്‍ സിനിമ തീര്‍ക്കുന്നു.ചിത്ര സന്നിവേശ മാണ്  അഭിനന്ദനം നേടുന്ന മറ്റൊന്ന്...ഇഴ പിരിക്കാനാകാത്ത്ത വിധം അത് ദൃശ്യങ്ങളെ ..നെഞ്ചില്‍ ഒട്ടിക്കുന്നു.

1 comment:

  1. തീര്‍ച്ചയായും ഈ സിനിമ വിവാഹം എന്തെന്ന് വ്യാഖ്യാനിക്കുന്നുണ്ട്.അത് പരസ്പരം അകലത്തില്‍(?) കഴിഞ്ഞു അടുത്ത് ജീവിക്കുന്ന ഒരു മനസ്സാണ്.
    അതിനാല്‍ വളരെ പ്രസക്തവും.പ്രമേയം മാത്രമല്ല സിനിമ.അതിന്റെ ഭാഷയും കൂടി പറയാമായിരുന്നു.

    ReplyDelete