Sunday 18 December 2011


കറുത്ത രക്തത്തിലെ .വെള്ളം കുടി .[.ഐ.എഫ്.എഫ്.കെ -2011 ]

 ചൈനയിലെ  ഉള്‍ നാടന്‍ ഗ്രാമങ്ങളിലെ ജീവിതം  എങ്ങനെയാണെന്ന് സംവിധായകന്‍ നമുക്ക്‌ കാട്ടിത്തരുന്നു .
 കമ്മുനിസ്റ്റ്‌ രാജ്യമായ ചൈനയില്‍ ഇതൊക്കെ നടക്കുമോ എന്നു ആരും അന്തം വിട്ടു പോകും .രക്തം വിറ്റു ജീവിക്കുന്ന കുറെ മനുഷ്യര്‍.ഒടുവില്‍ ആ ഗ്രാമത്തിന്‍ സമ്പാദ്യം എയിഡ്സ് എന്ന രോഗമാണ് .പ്രമേയത്തോട് അവനവന്‍റെ കാഴ്ച്ചപ്പടനുസരിച്ചു പ്രതികരിക്കാം .സംവിധായകന്‍ സ്വീകരിച്ചിരിക്കുന്ന ശൈലീ വ്യതിയാനം   ആഖ്യാനത്തെ  വിരസമാക്കുന്നു എന്ന് പറയാനാവില്ല . രക്തത്തിന് തുല്യം വെള്ളം കുടിക്കുക . കൂടുതല്‍ വെള്ളം കുടിച്ചാല്‍ കൂടുതല്‍ രക്തം ഉണ്ടാവുമെന്ന് വിശ്വസിക്കുക,,ഇങ്ങനെയാണ് നായകന്‍റെ  പ്രവൃത്തി .ഓരോ തവണ വെള്ളം കുടിക്കുമ്പോഴും അയാളുടെ മനസ്സ് സഞ്ചരിക്കുന്ന വേഗം .വഴികള്‍ എല്ലാത്തിനും വേറിട്ട മാനങ്ങള്‍ ..തൊണ്ടയില്‍ ക്കൂടി കിനിഞ്ഞിരഗുന്ന വെള്ളത്തില്‍ അയാളുടെ  ജീവിക്കാനുള്ള കൊതിയും  പ്രതീക്ഷയും തുളുമ്പി .എത്ര വെള്ളം  കുടിച്ചിട്ടും അയാള്‍ക്ക്‌ മതിയാകുന്നില്ല..വെള്ളമാണ് ആകെ സുലഭമായ ഒരു വസ്തു ..ചിലപ്പോഴോക്കെ അതിന്‍റെ ധാരാളിത്തത്തില്‍ അയാള്‍ ശ്വാസം മുട്ടല്‍ അനുഭവിക്കുന്നു .വെള്ളം കുടിച്ചു വയര്‍ നിറയുമ്പോള്‍ അയാള്‍ക്ക്‌ ജീവിക്കാന്‍ കഴിയും എന്ന സംതൃപ്തിയാണ് .ഭാര്യ തടസ്സം പറഞ്ഞിട്ടും അമൃതം പോലെ അതു പാനം ചെയ്യുമ്പോള്‍ ഞരമ്പുകളില്‍ ഉറവ പൊട്ടുന്ന ചോരയില്‍ വിളയുന്ന പണം അയാളെ പ്രലോഭിപ്പിക്കുന്നു  വസ്ത്രങ്ങളെ  നനച്ചും പാതിയും   തുളുമ്പി ക്കളഞ്ഞും വെള്ളം അയാളെ ശ ല്യം ചെയ്തിട്ടും  അയാള്‍ കുടി നിര്‍ ത്തിയില്ല,... നീണ്ട സമയമെടുത്ത് ചിത്രീകരിച്ചിരിക്കുന്ന ഈ ഷോട്ടുകള്‍ മുഷി ച്ചിലിന്റെതല്ല മറിച്ച്‌. അയാള്‍ അനുഭവിക്കുന്ന ജീവിത യാതനകളുടെ പ്രതിരൂപമാണ് ...ഇട വേള ഒട്ടുമെടുക്കാതെ അയാളുടെ കൈകള്‍ വെള്ളം കോരി എടുത്തു .അതേ വെഗാത്ത്തില്‍ കുടിച്ചു വറ്റി ക്കുകയും ചെയ്യുന്നു .എയിഡ്സ് വന്നു ഭാര്യ മരിക്കുകയും  കുട്ടിയെ ഏറ്റെടുക്കാന്‍ ആരുമില്ലതാവുകയും ചെയ്യുന്ന അവസ്ഥ നഗരങ്ങളെ  വിട്ട്‌ 
ഗ്രാമങ്ങളുടെ കാഴ്ചകളെ എത്തിപ്പിടിക്കുന്നു .കേന്ദ്രീകൃത സൌകര്യങ്ങള്‍ ഒരു വിഭാഗത്തിനു മാത്രമായി നില നിര്‍ ത്തുന്ന പ്രവണത ചൈനയില്‍ എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രശ്നം .ഒരു പക്ഷെ ആഗോള വല്‍ക്കരണം ആകാം ഈ അന്തരത്തിന്റെ  ഉത്തരവാദി .റേഡിയോയില്‍ മുഴങ്ങുന്ന സര്‍ക്കാര്‍ നേട്ടങ്ങളിലൂടെ യാണ് പുരോഗതി എന്തൊക്കെയെന്നു നാം അറിയുന്നത് .ചില രംഗങ്ങളില്‍ പാടെ കൃത്രിമത്വം നിഴലിക്കുന്നു ..വെള്ളം കുടിച്ചത് നായകനല്ല പ്രേക്ഷകനാണ് എന്നു തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ പറയാന്‍ തോന്നുന്നു വെങ്കില്‍  ബ്ലാക്ക് ബ്ലഡ് തീരെ കറുത്തു പോകും .. സിനിമ പഠിക്കുന്ന ഒരാള്‍ക്കു പയോഗ പ്പെടുത്താന്‍ പറ്റും .വന്‍ മതില്‍ എന്നെഴുതി മതിലിനു നല്‍കാമായിരുന്ന പരി പ്രേഷ്യങ്ങള്‍ തകര്‍ ത്തു കളഞ്ഞു  എന്നൊരു കുറ്റവും സംവിധായകനുണ്ട് .ഇരുളും വെളിച്ചവും നന്നായി ഒളിച്ചു കളിക്കുന്ന സിനിമ.

സംവിധാനം .--മിയാന്‍ ഷാന്ഗ് 

No comments:

Post a Comment